
സ്മാർട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രി മുഹമ്മദ് റിയാസുമായി തർക്കമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്നായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് റിയാസുമായുള്ള തർക്കത്തെ തുടർന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരുയോഗത്തിൽ പങ്കെടുത്തത് കാരണമാണ് സ്മാർട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ് സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. തിരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരംവാർത്തകൾ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.











